 
ആലപ്പുഴ : പാതിരപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളുൾപ്പെടുന്ന ജനകീയം 2023 ന്റെ ഉദ്ഘാടനം പി പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ജയൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.സി.ശ്രീജിത്ത്, ബാങ്ക് സെക്രട്ടറി ശ്രീധരൻ നമ്പൂതിരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. ഡെപ്പോസിറ്റ് സ്വീകരിക്കൽ, ലേലചിട്ടികൾ, വിവിധ വായ്പ പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികളാണ് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കാലയളവിലേക്ക് ബാങ്ക് ഭരണസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.