മുഹമ്മ : മുഹമ്മ സർവ്വീസ് സഹകരണ ബാങ്ക് 1670 ന്റെനേതൃത്വത്തിൽ ദിനനിക്ഷേപ പദ്ധതി ആരംഭിച്ചു. മുഹമ്മയിലെ വ്യാപാരി പ്രേംജിയിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ച് കയർ കോർപ്പറേഷൻ ചെയർമാൻ ജിവേണുഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ .കെ .മംഗളാനന്ദൻ, സി. കെ .സുരേന്ദ്രൻ , കെ. സലിമോൻ , ടി. ഷാജി , സെക്രട്ടറി സി .എസ് .സുനിൽ കുമാർ ,ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.