അമ്പലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ സ്വീകരണം നൽകും. .26 ന് രാവിലെ 8.30 ന് ഗുരുമന്ദിരത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഗുരുമന്ദിരം പ്രസിഡന്റ് കെ.രമണൻ അദ്ധ്യക്ഷനാകും. പദയാത്ര കമ്മറ്റി ചെയർമാൻ സി.ടി.അജയകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, ജാഥ ക്യാപ്ടൻ എം.ഡി.സലിം ,ഗുരുമന്ദിരം വൈസ് പ്രസിഡന്റ് വി.പുഷ്ക്കരൻ തുടങ്ങിയവർ സംസാരിക്കും. ഗുരുമന്ദിരം സെക്രട്ടറി കെ. മഹേശൻ സ്വാഗതവും ,വനിത കൺവീനർ കവിത സാബു നന്ദിയും പറയും