ആലപ്പുഴ: തിരുവിളക്ക് ക്ഷേത്രത്തിനടുത്ത് യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി ആര്യാട് അഞ്ചാം വാർഡ് നടുമുറ്റത്ത് കിരൺ (21) പൊലീസ് പിടിയിലായി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ചുവരികയായിരുന്നു. നോർത്ത് ഇൻസ്പെക്ടർ എം.കെ.രാജേഷ്, സീനിയർ സി.പി.ഒ റോബിൻസൺ, അനിൽകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.