മാന്നാർ: ചെന്നിത്തല, മാന്നാർ, പരുമല പ്രദേശങ്ങളിലെ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ മാന്നാർ പൊലീസിന് ചെന്നിത്തല കാരാഴ്മ പൗരാവലി ആദരവ് നൽകി. കാരാഴ്മ ജംഗ്ഷനിൽ നടന്ന ആദരിക്കൽ ചടങ്ങ് സി.എസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല ഗ്രാമ പഞ്ചായത്തംഗം ദീപാ രാജൻ അദ്ധ്യക്ഷത വഹിച്ചു.മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് .എച്ച്.ഒ ജോസ് മാത്യു, എസ് .ഐ അഭിരാം, എസ്. ഐ ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, സാജിദ്, ഹരിപ്രസാദ് എന്നിവർക്ക് പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. കോ- ഓർഡിനേറ്റർ സജു കുരുവിള പ്രൊഫ.ജോർജ്, റിട്ട.അദ്ധ്യാ പകൻ സോമൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് എന്നിവർ സംസാരിച്ചു.