bus
മത്സര ഓട്ടം

ചാരുംമൂട് : ബസുകളുടെ മത്സരഓട്ടവും ജീവനക്കാർ തമ്മിലുള്ള സംഘർഷവും പതിവായ ചാരുംമൂട് കെ.പി റോഡിൽ നടന്ന പരിശോധനയിൽ 27 ബസുകൾക്കെതിരെ കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് മാവേലിക്കര സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളും പിടിയിലായി.

ഡ്രൈവർ,കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ യൂണിഫോം ധരിക്കാതിരിക്കുക, ഡോറുകൾ തുറന്നു വച്ച് സർവീസ് നടത്തുക, സമയക്രമം തെറ്റിച്ച് സർവീസ് നടത്തുക, വാഹനത്തിന്റെ മതിയായ ലൈറ്റുകൾ പ്രവർത്തിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾ പരിശോധനയിൽ കണ്ടെത്തി. ജോയിന്റ് ആർ.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തിൽ എം.വി.ഐ മാരായ ജയിൻ ടി. ലൂക്കോസ്, അജിത് കുമാർ സി.വി, എ.എം.വി. ഐമാരായ ഗുരുദാസ് സുനിൽകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. ആർ.ടി.ഒ സജി പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.

ക്യാപ്ഷൻ

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബസുകൾ പരിശോധിച്ചപ്പോൾ