ജില്ലകൾക്ക് പ്രത്യേകം ജാഗ്രത നിർദേശം

ആലപ്പുഴ: കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണെന്നും ഉത്കണ്ഠയുടെ ആവശ്യമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനിതക ശ്രേണീകരണ പരിശോധന കൂടുതൽ സാംപിളുകളിൽ നടത്തുന്നതിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയെ ചുമതലപ്പെടുത്തി. ഉത്സവ സീസൺ വരുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ സംബന്ധിച്ച് ഉയരുന്ന പരാതികൾ ഗൗരവത്തോടെ കാണും. പരാതികളിൽ നടപടിയുണ്ടാകും. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ റിപ്പോർട്ട് തന്റെ കൈയിൽ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നടപടിയുണ്ടാകും. അപൂർവ രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സയ്ക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.