അരൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്ത് മാലിന്യ വിമുക്തമാക്കുന്നതിന് ഹരിത കർമ്മസേനയുടെ സേവനം ഇനി സ്മാർട്ടാകും. പഞ്ചായത്തിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷനിലൂടെയാണ് ഹരിതകർമ്മസേന നടത്തുക. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. ശ്രീലേഖ അശോക്, വിദ്യാഭ്യാസ -ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ വാർഡ് മെമ്പർമാരായ കെ. പി.സ്മിനീഷ്, ടി.എസ്. ശ്രീജിത്ത്, അസി.സെക്രട്ടറി സുധർമ്മിണി, എൻ.ആർ.ഇ.ജി എൻജിനീയർ അഭിലാഷ്,ഗാർബേജ് ടീം ലീഡർ അനഘ തുടങ്ങിയവർ പങ്കെടുത്തു.