ചാരുംമൂട്: ചുനക്കര കോട്ടമുക്ക് റബ്ബർ ഉത്പാദക സംഘത്തിന്റെ പൊതുയോഗം ചാരുംമൂട് ഫീൽഡ് ഓഫീസർ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഉത്പാദകരുടെ കൃഷിയെപ്പറ്റിയും വളപ്രയോഗത്തെപ്പറ്റിയും ക്ലാസുകൾ നടന്നു. ഗോപാലകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു.