s

ചാരുംമൂട്: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് ഉളവക്കാട് സാവരിയ വീട്ടിൽ വിനോജിനെയാണ് (45) കായംകുളം മുക്കട ലെവൽ ക്രോസിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തഴക്കര ഇറവങ്കര പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കായംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‍കാരം ഇന്ന് രാവിലെ 10ന് ഉളവക്കാട്ടെ വീട്ടുവളപ്പിൽ. ഭാര്യ:അമ്പിളി. മക്കൾ:വിദ്യാർത്ഥികളായ ദിയ,നിവേദ്.