കായംകുളം: യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയിലക്കുളങ്ങരയിൽ സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണം യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓർഡിനേറ്റർ ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ശംഭുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ദീപക് എരുവ, ശ്രീജിത്ത്‌ ഏവൂർ, രാകേഷ് പുത്തൻവീടൻ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് സജീദ് എന്നിവർ സംസാരിച്ചു. കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ എന്നിവർ പങ്കെടുത്തു.