s
news

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ കെയർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടുത്ത ഗവേണിംഗ് ബോഡി യോഗത്തിൽ പരിശോധിക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർ തട്ടിക്കൂട്ടിയ ഗവേണിംഗ് ബോഡിയാണ് നിലവിലുള്ളത്. വരവ് ചെലവിന്റെ വാർഷിക ഓഡിറ്റ് നടത്തിയിട്ട് വർഷങ്ങളായി. കാൻസർ രോഗികളുടെ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് അനുവദിച്ച ഫണ്ടിൽ നിന്ന് സൊസൈറ്റിക്ക് ഒരു സി.ടി സ്‌കാൻ മെഷീൻ വാങ്ങിയിരുന്നു. എന്നാൽ, കാൻസർ ബാധിതരായവർ സ്‌കാനിംഗിന് എത്തുമ്പോൾ ഒരുതരത്തിലുള്ള ഇളവും അധികൃതർ നൽകാത്ത് പരാതിക്കിടയാക്കിയിട്ടുണ്ട്.

"കാൻസർ കെയർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത ഗവേണിംഗ് ബോഡി ഇത് പരിശോധിക്കും. സൊസൈറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കും.

- എച്ച്.സലാം എം.എൽ.എ

കാൻസർ കെയർ സൊസൈറ്റിയുടെ കീഴിലുള്ള സി.ടി സ്കാനിംഗുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള വിഷയങ്ങൾ അടുത്ത കമ്മിറ്റി പരിശോധിക്കും.

-എ.എം.ആരിഫ് എം.പി