photo

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാക്കോടതി പാലത്തിനു പടിഞ്ഞാറ് പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ഫെയർ. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
മുല്ലയ്ക്കൽ വാർഡ് കൗൺസിലർ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ അഡിഷണൽ ജനറൽ മേനേജർ പി.ടി.സൂരജ് ആദ്യ വില്‌പന നിർവഹിച്ചു. ഉപമേഖല മാനേജർ സി.ജയശ്രീ, ഡിപ്പോ മാനേജർ ജി.ഓമനക്കുട്ടൻ, ഫെയർ ഓഫീസർ ബിജു ജെയിംസ് ജേക്കബ്, അസിസ്റ്റന്റ് ഫെയർ ഓഫീസർ പി.കെ.ജോൺ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. 25 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രവർത്തന സമയം.

# സബ്സിഡി വില (നോൺ സബ്സിഡി വില ബ്രായ്ക്കറ്റിൽ)

ചെറുപയർ: 76 (96),

ഉഴുന്ന്: 68 (115)

കടല: 45 (71)

വൻപയർ: 47 (101)

തുവരപ്പരിപ്പ്: 67 (121)

മുളക്: 39.50 (152)

മല്ലി: 41.50 (77)

പഞ്ചസാര: 24 (42)

ജയ അരി: 25 (39)

പച്ചരി: 23 (28)

മട്ട അരി: 24 (39)