മാന്നാർ : റോഡിൽ നിന്ന് കിട്ടിയ, വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് നൽകി യുവാവ് മാതൃകയായി. മാന്നാർ കുരട്ടിക്കാട് തെള്ളി കിഴക്കേതിൽ രാഗേഷ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്. മാന്നാർ യു.ഐ.ടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകുന്നവഴി തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് കിഴക്കേ നടയിൽ റോഡിൽ നിന്നാണ് പേഴ്സ് കിട്ടിയത്. തുടർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് ഏല്പിച്ചു. മാന്നാർ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനായ അമൽ തന്റെ പേഴ്സ് നഷ്ടപ്പെട്ടവിവരം സ്റ്റേഷനിലെത്തി അറിയിച്ചതിനു പിന്നാലെയാണ് രാഗേഷ് എത്തിയത്. തുടർന്ന് പേഴ്സ് കിട്ടിയ വിവരം
അമലിനെ പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സ്റ്റേഷനിൽ വെച്ച് രാഗേഷ് പേഴ്സ് അമലിന് കൈമാറി.