അമ്പലപ്പുഴ : നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളൊ മതസരത്തിനെത്തിയ അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡിൽ നിദ ഫാത്തിമ മരണമടയാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗ്രാമപഞ്ചായത്തംഗം യു .എം .കബീർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുപോയ 23 പേരടങ്ങുന്ന സംഘത്തി​ന് നാഗ്പൂരിൽ എത്തിയതിനു ശേഷം താമസം, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുവാൻ ദേശീയ മത്സര സംഘാടകരായ മഹാരാഷ്ട്ര സൈക്കിൾ പോളോ അസോസിയേഷൻ തയ്യാറായില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, കേരളത്തിനു പുറത്ത്‌ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനുള്ള നടപടിക്രമങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്ന് യു. എം.കബീർ ആവശ്യപ്പെട്ടു