പൂച്ചാക്കൽ: ഗുരുധർമ്മപ്രചരണ സഭ ശ്രീകണ്‌ഠേശ്വരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് വൈകിട്ട് 3 ന് ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.എസ് യോഗം പ്രസിഡന്റ് ടി.ഡി. പ്രകാശൻ അദ്ധ്യക്ഷനാകും. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും എസ്.എൻ.സി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണവും നടത്തും. സതീശൻ അത്തിക്കാട് തീർത്ഥാടന സന്ദേശം നൽകും . ശശികുമാർ, ആർ. രമണൻ, കെ.കെ. സദാനന്ദൻ ,കെ.രമേശൻ, എൻ.സതീശൻ, സോമൻ മാന്തറ, മീനാക്ഷി അശോകൻ എന്നിവർ സംസാരിക്കും. കെ.അശോകൻ സ്വാഗതവും ജി.പ്രസന്നൻ അമ്മഞ്ചേരി നന്ദി​യും പറയും.