മാന്നാർ: മാന്നാറിൽ ജനവാസ മേഖലയിൽ ആരംഭിച്ച കള്ളുഷാപ്പിനെതിരെ നടത്തുന്ന ജനകീയ സമരത്തിന് പിന്തുണയുമായി സാംസ്കാരിക കൂട്ടായ്മ നടത്തി. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തോമസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ഡോ.എ.പി നൗഷാദ്, ജില്ലാ കൺവീനർ വി.എ.ലോറൻസ്, കെ.ജെ.ഷീല, അഡ്വ.ശാന്തിരാജ്, സണ്ണി കോവിലകം, പ്രകാശ് വള്ളംകുളം, ടി.പി മധു, അഡ്വ.റോയി ഫിലിപ്പ്, പാർത്ഥസാരഥി വർമ്മ, തത്ത ഗോപിനാഥ്, ടി.കെ ഷാജഹാൻ, ടി.എസ് ഷെഫീഖ്, ഹരികുട്ടംപേരൂർ, കലാധരൻ കൈലാസം, രാജീവ് രാധേയം, വാർഡ് മെമ്പർ വി.കെ ഉണ്ണിക്കൃഷ്ണൻ, ചിത്ര എം.നായർ എന്നിവർ സംസാരിച്ചു.