ചേർത്തല:മുട്ടത്തിപറമ്പ് ശ്രീഹനുമത് സ്വാമി ശ്രീഭദ്രാ ദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 25 മുതൽ ജനുവരി ഒന്നുവരെ നടക്കും. 25ന് വൈകിട്ട് 7.30ന് രക്ഷാധികാരി ഡോ.എസ്.ദിലീപ്കുമാർ ദീപപ്രകാശനം നടത്തും.ക്ഷേത്രം തന്ത്രി പി.ഡി.പ്രകാശദേവൻ വിഗ്രഹ പ്രതിഷ്ഠയും പ്രസിഡന്റ് എം.വി.വിജയപ്പൻ ആചാര്യവരണവും നടത്തും. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ. 26ന് രാവിലെ 10.30ന് വരാഹാവതാരം. 27ന് നരസിംഹാവതാരം. 28ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം. 29ന് രാവിലെ 10ന് കാർത്ത്യായനി പൂജ,11.30ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്ര സമൂഹാർച്ചന. 30ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 31ന് രാവിലെ 10ന് കുചേലോപാഖ്യാനം, 11.30ന് സന്താനഗോപാലം. ജനുവരി ഒന്നിന് രാവിലെ 10ന് സ്വധാമ പ്രാപ്തി വർണന,ഉച്ചയ്ക്ക് അവഭൃഥസ്നാനം.