ചേർത്തല : പ്രസവാനുകൂല്യം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചേർത്തല ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവത്തിൽ കൃഷിമന്ത്റിയുടെ മൗനം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും നഗരസഭയിലെ എൽ.ഡി.എഫ് -യുഡിഎഫ് അഡ്ജസ്റ്റ്മെന്റ് ഭരണമാണ് ആശുപത്രിയിലെ ക്രമക്കേടുകൾക്ക് പിന്തുണ നൽകുന്നതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, അരുൺ കെ.പണിക്കർ,പി.പ്രശാന്ത്, ആശ മുകേഷ്, ആർ.അനിൽ കുമാർ, ഡി.ധനേഷ്,സൗമ്യ വിനോദ്, രതീഷ് പുന്നക്കാടൻ എന്നിവർ സംസാരിച്ചു.