rathrin-natatham

മാന്നാർ: ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയഗ്രാമീണ ഉപജീവനമിഷൻ നടത്തുന്ന 'നയി ചേതന' ദേശീയ കാമ്പയിന്റെ ഭാഗമായി മാന്നാറിൽ രാത്രി നടത്തം സംഘടിപ്പിച്ചു.

മാന്നാർ കമ്മ്യൂണിറ്റി ഹാളിനു സമീപം ചേർന്ന യോഗം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണവും പ്രതിജ്ഞയും നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരക്കൽ, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സെലീന നൗഷാദ്, പുഷ്പലത എന്നിവർ സംസാരിച്ചു.

കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ "നയി ചേതന" കാമ്പയിന്റെ ലക്ഷ്യത്തെക്കുറിച്ചും രാത്രി നടത്തം, ഐക്യദാർഢ്യ പ്രഖ്യാപനം, ദീപം തെളിയിക്കൽ, റാലി എന്നിവയുടെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. എസ്.ഡി കൺവീനർ ജഗദമ്മ സ്വാഗതവും സി.ഡി.എസ് അംഗം അജിതകുമാരി നന്ദിയും പറഞ്ഞു.