1

കുട്ടനാട് : തലവടി ചുണ്ടൻ ഉന്നാധികാര നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷം പ്രസിഡന്റ് കെ.ആർ.ഗോപകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നാടിന്റെ ചിരകാലാഭിലാഷമായ ചുണ്ടൻ പുതുവത്സരദിനത്തിൽ നീരണിയുന്നതുമായി ബന്ധപ്പെട്ടു വാലയിൽ ബെറാഖാ തറവാട്ടിൽ ചേർന്ന യോഗം രക്ഷാധികാരി ഫാദർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി നീലകണ്ഠൻ ആനന്ദ് പട്ടമന അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ട്രഷറർ പി.ഡി.രമേശ്കുമാർ, വർക്കിംഗ് പ്രസിഡന്റുമാരായ ജോജി ജെ.വയലപളളി, അജിത്ത് കുമാർ പിഷാരത്ത്, അരുൺകുമാർ പുന്നശ്ശേരിൽ, ജനറൽ കൺവീനർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള, എക്സിക്യുട്ടിവ് അംഗങ്ങളായ ജെറി മാമൂട്ടിൽ, വിൻസൻ പൊയ്യാലുമൂട്ടിൽ, ബിനോയി മംഗലത്താടിയിൽ, ഓവർസീസ് കോർഡിനേറ്റർ ഷിക്കു അബ്രയിൽ , ബൈജു കോതപുഴശ്ശേരിൽ , മധു ഇണ്ടംതുരുത്തിൽ, മാനേജർ റിനു തലവടി തുടങ്ങിയവർ പങ്കെടുത്തു. നീരണിയൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ നേതൃത്വത്തിൽ ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു .