മാവേലിക്കര: മനുഷ്യാവകാശ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ബിഷപ്പ് മൂർ കോളേജ് ഇക്‌ണോമിസ് വിഭാഗം ഇന്റർ കോളേജ് പേപ്പർ സമർപ്പണ മത്സരം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പലും ഇക്‌ണോമിക്സ് വിഭാഗം മേധാവിയുമായ ഡോ.രഞ്ജിത്ത് മാത്യു ഏബ്രഹാം അദ്ധ്യക്ഷനായി. ഡോ.ജി.ഡി.റജി, ഡോ.ആൻ ആഞ്ചലീന ഏബ്രഹാം, ഗായത്രി ആർ തമ്പി എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് 15 ടീമുകൾ മത്സരിച്ചു.