a
ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ചിത്രകാരനും അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ആർ.പാർത്ഥസാരഥി വർമ്മ നിർവ്വഹിക്കുന്നു

മാവേലിക്കര : സമഗ്രശിക്ഷ കേരളം ബി.ആർ.സി മാവേലിക്കരയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി, മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിലെ കലാകാരന്മാരുടെയും കുട്ടികളുടെയും സഹകരണത്തോടെ ബിഗ് കാൻവാസ് തയ്യാറാക്കി. മാവേലിക്കര ഗവ.ടി.ടി.ഐയ്ക്ക് മുന്നിൽ തയ്യാറാക്കിയ കാൻവാസിന്റെ ഉദ്ഘാടനം ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ ആർ.പാർത്ഥസാരഥി വർമ്മ നിർവഹിച്ചു. രവിവർമ്മ കോളേജ് പ്രിൻസിപ്പൽ മനോജ് വയലൂർ, പി.പ്രമോദ്, സി.ജ്യോതികുമാർ, ജി.സജീഷ്, ജി.കെ.ഷീല, ശരത് എന്നിവർ സംസാരിച്ചു.