 
മാന്നാർ: മാന്നാർ മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടന്നു. മാന്നാർ മീഡിയ സെന്ററിൽ നടന്ന ചടങ്ങിൽ മുഴുവൻ അംഗങ്ങൾക്കും ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സതീഷ് ശാന്തിനിവാസ്, സെക്രട്ടറി സുരേഷ് കുമാർ, അംഗങ്ങളായ സാജു ഭാസ്കർ, അൻഷാദ്, ഡൊമിനിക് ജോസഫ്, ഇക്ബാൽ അർച്ചന, ഷാജി കുരട്ടിക്കാട്, ബഷീർ പാലക്കീഴിൽ, ഫൈസി, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.