photo

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ കിഴിലുള്ള മായിത്തറ ഗവ.വൃദ്ധ,വികലാംഗ സദനത്തിലെ താമസക്കാരിയായ മാരാരിക്കുളം കാട്ടൂർ കാർത്തികേയ ഭവനത്തിൽ സി.പ്രിയംവദ (78) ചികിത്സയിലിരിക്കെ നിര്യാതയായി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21നാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുമിത്രാദികൾ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനകം ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04782816696, 8086220946