ചേർത്തല : കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂത്ത്മൂവ്മെന്റ് യൂണിയനും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 10ന് കണിച്ചുകുളങ്ങര യൂണിയൻ ഹാളിൽ നടക്കും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.കേരളകൗമുദി ന്യൂസ് എഡിറ്റർ എം.പി.സുനിൽ അദ്ധ്യക്ഷത വഹിക്കും.കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.സർക്കുലേഷൻ മാനേജർ രമേശ്പണിക്കർ പദ്ധതി വിശദീകരിക്കും.യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റുമാരായ സഞ്ജു പോക്കാട്ട്,സുമേഷ് ചെറുവാരണം,കേരളകൗമുദി സർക്കുലേഷൻ അസി.മാനേജർ പി.കെ.സുന്ദരേശൻ എന്നിവർ സംസാരിക്കും.എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്.ലാൽജി ക്ലാസ് നയിക്കും.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ സ്വാഗതവും സെക്രട്ടറി ഷിബു പുതുക്കാട് നന്ദിയും പറയും.