ഹരിപ്പാട് : മഹാകവി കുമാരനാശാൻ പദയാത്ര സമിതി യുടെ നേതൃത്വത്തിൽ 27 ന് പല്ലന കുമാര കോടിയിൽ നിന്നും ആരംഭിക്കുന്ന, ശിവഗിരി തീർത്ഥാടന പദയാത്ര യുടെ വൃതാരംഭം കുറിക്കുന്ന പീതാംബര ദീക്ഷ ചടങ്ങിന്റെ ഉദ്ഘാടനം കുളഞ്ഞി വിശ്വ ധർമമഠത്തിലെ ശിവ ബോധനന്ദ സ്വാമി നിർവഹിച്ചു. പദയാത്ര സമിതി പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനായി. പദയാത്ര വൈസ് ക്യാപ്ടൻമാരായ ഡി.ഷിബു, ദിനു വാലു പറമ്പിൽ, കമ്മിറ്റി അംഗം പി.എസ്.അശോക് കുമാർ എന്നിവർ സംസാരിച്ചു. പദയാത്ര സമിതി സെക്രട്ടറി വി.സുരേഷ് സ്വാഗതവും പദയാത്ര ക്യാപ്ടൻ അഡ്വ.ആർ.രാജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു