
അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയുടെ മാല കവർന്ന തമിഴ്നാട് സ്വദേശികളായ 2 സ്ത്രീകളെ നാട്ടുകാർ പിടികൂടി. ഡിണ്ടിഗൽ സ്വദേശിനികളായ മഞ്ജു, മാലതി എന്നിവരാണ് പിടിയിലായത്.
ഇന്ന് കാക്കാഴത്തായിരുന്നു സംഭവം. കാക്കാഴം ഷൗക്കത്ത് മൻസിലിൽ റംലാബീവിയുടെ രണ്ടരപ്പവൻ മാലയാണ് കവർന്നത്. പല്ലനയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങിയ ഇവർ കാക്കാഴത്തെ സ്റ്റോപ്പിലിറങ്ങിയപ്പോൾ പ്രതികൾ മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വഹാബ് എന്നയാൾ പിന്നാലെ ഓടിയപ്പോൾ പ്രതികൾ കാക്കാഴം സ്കൂളിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന് പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.