ആലപ്പുഴ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘട്ടനത്തിൽ ഉൾപ്പെട്ട രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എസ്.ഡി കോളേജിൽ പ്രിൻസിപ്പൽ സരസ്വതി അന്തർജനത്തെയും അദ്ധ്യാപികമാരെയും മണിക്കൂറുകളോളം എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ഉപരോധം രാത്രി 10നും അവസാനിച്ചിട്ടിരുന്നില്ല.

പൊലീസ് എത്തിയെങ്കിലും കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. പുറത്താക്കിയ തീരുമാനം റദ്ദാക്കി ഇവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം. അദ്ധ്യാപികമാരെ പ്രാഥമികാവശ്യങ്ങൾക്കു പോലും പോകാൻ അനുവദിക്കാതെയായിരുന്നു ഉപരോധം. രാത്രി വൈകിയും തുടർന്നു.