karunak-

ചാരുംമൂട് : മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ പന്ത്രണ്ടാമത് ചരമവാർഷിക ദിനം നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം അഡ്വ. കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.വേണു, ഇബ്രാഹിംകുട്ടി, ബാലകൃഷ്ണപിള്ള, ആർ.അജയൻ, എസ്.സാദിഖ് ,വന്ദന സുരേഷ്, ഡോ.ഹരികുമാർ, ദിലീപ് പടനിലം, ശ്രീകുമാർ അളകനന്ദ, പി.എം.ഷെരീഫ്, അനിൽകുമാർ ഗായത്രിമഠം,റെനി തോമസ്,മുത്താര രാജ് ,പി എം ഷാജഹാൻ, വിജയൻ പിള്ള ,സുഭാഷ്. തുടങ്ങിയവർ സംസാരിച്ചു.