ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഓലകെട്ടിയമ്പലം മേഖലാ കമ്മിറ്റിയും കേരളകൗമുദി ബോധപൗർണമി ക്ലബും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് എസ്.എൻ.ഡി.പി യോഗം മഞ്ഞാടിത്തറ ശാഖായോഗം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ആലപ്പുഴ,തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.അശോക് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകും.

എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ.സി.ബാബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ജി.ബൈജു, എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ മുഖ്യാതിഥികളാകും. മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിയ്ക്കൽ എന്നിവർ സംസാരിക്കും.

ഓലകെട്ടിയമ്പലം മേഖല ചെയർമാൻ ഡി.അഭിലാഷ്, കൺവീനർ എൻ.ഷാജി, യൂണിയൻ വനിതാ സംഘം കൺവീനർ സുനി ബിജു, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ നവീൻ.വി.നാഥ്, കൺവീനർ ഡി.ശ്രീജിത്ത്, 337ാം നമ്പർ മഞ്ഞാടിത്തറ ശാഖായോഗം സെക്രട്ടറി ഡി.സോമൻ എന്നിവർ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഫോട്ടോഗ്രാഫിയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിനെ ചടങ്ങിൽ ആദരിക്കും. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ എൽ.അമ്പിളി സ്വാഗതവും, പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രകാശ് നന്ദിയും പറയും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സി.സുനിൽ ക്ലാസ് നയിക്കും.