ambala
കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കളർകോട് സ്വദേശി കെ. എസ്. കൈലാസിനെ കോൺഗ്രസ് കമ്മറ്റി ആദരിക്കുന്നു

അമ്പലപ്പുഴ: കേരള യൂണിവേഴ്സിറ്റി ഇന്റർ കോളീജിയറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ സ്വർണ മെഡൽ നേടിയ കളർകോട് സ്വദേശി കെ. എസ്. കൈലാസിനെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെയും കോൺഗ്രസ് കളർകോട് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ .ഷുക്കൂർ മെമന്റോ സമ്മാനിച്ചു. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ സി.വി.മനോജ്‌ കുമാർ,കെ.നൂറുദ്ദീൻ കോയ, വത്സല രാമചന്ദ്രൻ, എൻ.ഹരികുമാർ, മുനീർ റഷീദ്, മണികണ്ഠൻ, യേശുദാസ്, അഫ്സൽ കാസിം, രാജു, കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.