കായംകുളം: കോൺഗ്രസ് കായംകുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പന്ത്രണ്ടാമത് ചരമദിനം ആചരിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.സി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.പ്രസന്നകുമാർ, എം.എ.കെ ആസാദ്,എ എം കബീർ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സുരേന്ദ്രൻ,സത്താർ, രവീന്ദ്രൻ,അശോകൻ അലക്സാണ്ടർ,സതീഷ് കുമാർ,ചന്ദ്രബാബു,വത്സല കുഞ്ഞുമോൻ,നവാസ്,നിസാം,അപ്പുക്കുട്ടൻ പിള്ള, എം.എസ് ഖാൻ,അബ്ദുൾഖാദർ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.സി.സി.വിചാർ വിഭാഗ് കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു .നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.എസ്.പരമേശ്വരൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഗംഗാധരൻ നായർ. കണിശ്ശേരി മുരളി ,പ്രൊഫ.സുരേഷ് ആമ്പക്കാട്, വി.ചന്ദ്രമോഹനൻ നായർ, സതീഷ് കുമാർ, വിജയകുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. പ്രൊഫ.സുരേഷ് ആമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ,എ.സലിം,പി.തുളസീധരൻ,സി.രാമചന്ദ്രൻ ,കെ.ജി.മോഹനൻ പിള്ള ,സി.പി.തോമസ് എന്നിവർ പ്രസംഗിച്ചു.