ambala

അമ്പലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്ത് ആറാം വാർഡിലെ തുഞ്ചത്ത് എഴുത്തച്ഛൻ നിലത്തെഴുത്തു കളരിയിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് പുന്നപ്ര ശാന്തി ഭവനിലേക്ക് ക്രിസ്‌മസ് കേക്കും അരിയും പയറും നൽകി. കുട്ടികൾ ശേഖരിച്ച പണത്തോടൊപ്പം അദ്ധ്യാപകരും അവരുടെ വിഹിതമിട്ടു. കളരിയിൽ നടന്ന ക്രിസ്‌മസ് ആഘോഷ ചടങ്ങിൽ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് ഇവ കൈമാറി. പ്രധാന അദ്ധ്യാപിക ലത, അദ്ധ്യാപകരായ സംഗീത, വീണ, ഷിനി, ദിവ്യ എന്നിവർ നേതൃത്വം നൽകി. കളരിയിലെ 60 ഓളം കുരുന്നുകളും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.