
ചുനക്കര : എ.ഐ.വൈ.എഫ് ചുനക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആർ.ജനാർദ്ദനൻ പിള്ള സ്മാരക ഏകാങ്ക നാടക മത്സരം ഇന്ന് സമാപിക്കും. വൈകിട്ട് 5ന് സാംസ്ക്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എം.പി. മുഖ്യപ്രഭാഷണം നടത്തും. "മനുഷ്യപക്ഷം" അവാർഡ് ബെന്നി ജോർജിന് സമ്മാനിക്കും. പ്രദേശത്തെ ആദ്യകാല സംഗീത - നാടക പ്രതിഭകളെ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ജലോസ് ആദരിക്കും. "ചാരുംമൂടിന്റെ സർഗാത്മക ചരിത്രം" സുവനീർ പ്രകാശനം വിപ്ലവ ഗായിക പി.കെ.മേദിനി നിർവഹിക്കും. നാടകമത്സര വിജയികൾക്കുള്ള കാഷ് അവാർഡ് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ സമ്മാനിക്കും.