s

ആലപ്പുഴ: ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യഷിപ്പിന് നാഗ്‌പൂരിലെത്തിയ നീർക്കുന്നം എസ് .ഡി .വി സ്കൂൾ വിദ്യാർത്ഥിനി നിദ ഫാത്തിമ മരി​ച്ചതി​നെപ്പറ്റി​ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് താമസ,ഭക്ഷണ സൗകര്യം സംഘാടകർ ഏർപ്പാട് ചെയ്തില്ലെന്ന പരാതിയും അന്വേഷിക്കണം. നിദ ഫാത്തിമയുടെ വസതി ആഞ്ചലോസ് സന്ദർശി​ച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ .ജയൻ, ലോക്കൽ കമ്മി​റ്റി​ സെക്രട്ടറി ബിനുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ.അശോകൻ എന്നിവർ അദ്ദേഹത്തി​നൊപ്പമുണ്ടായിരുന്നു.