
ഹരിപ്പാട്: ചെറുതന പഞ്ചായത്ത് രണ്ടാം വാർഡിൽ വീയപുരം കാഞ്ഞിരംതുരുത്ത് റോഡിൽ ഉമ്പ്രി മുക്കിന് സമീപം ഏക്കർ കണക്കിന് കൃഷിനിലം തരിശായി കിടക്കാൻ തുടങ്ങി പതിറ്റാണ്ടുകളായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.
കാഞ്ഞിരം തുരുത്തിനോട് ചേർന്ന് നാനൂരിലും കൃഷി നിലച്ചിട്ട് കാലങ്ങളായി. ഈ തിരിശ് പാടങ്ങളിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചെളിയെടുത്തിരുന്നു. 2018 ലെ പ്രളയവും തുടർച്ചയായി അനുഭവപ്പെട്ട വെള്ളപ്പൊക്കവും കാരണം ചെളിയെടുത്ത ഭാഗത്തിന്റെ സിംഹഭാഗവും നികന്നു. തരിശുപാടങ്ങൾ കൃഷി യോഗ്യമാക്കാൻ കൃഷി വകുപ്പും ത്രിതല പഞ്ചായത്തുമൊക്കെ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും ഈ പാടശേഖരങ്ങൾ ശ്രദ്ധയിൽപ്പെടുന്നില്ല.