monci

ആലപ്പുഴ: ഗൃഹനാഥനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി വാർഡ് എം.ആർ.തോടിന് സമീപം എട്ടിൽചിറ (നന്ദിനി നിവാസ്) മോൻസിയാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 10.30നാണ് കന്നിട്ട ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയ മോൻസി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ആലപ്പുഴ സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ:സനിത.