മാന്നാർ : ചെന്നിത്തല-തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രത്തിൽ പതിനൊന്നുദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് 27ന് രാത്രി 8.30 ന് തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാത്രി 9 ന് ആഴിപൂജ. 28 ന് വൈകിട്ട് 6.30 തിരുവാതിര, 31 ന് വൈകിട്ട് 5ന് ഓട്ടൻതുളളൽ, 7.30 ന് നൃത്തനൃത്യങ്ങൾ, രാത്രി 9.30 ന് തിരു പുറപ്പാട് അറിയിപ്പ്. ജനുവരി ഒന്നിന് വൈകിട്ട് 5.30ന് വേലകളി, 6 ന് സോപാന സംഗീതം, 6.30ന് സേവ, രാത്രി 11 ന് പുറപ്പാട് വരവ്, 2 ന് വൈകിട്ട് ആറിന് സോപാനസംഗീതം, 7ന് നൃത്തസന്ധ്യ, മൂന്നിന് വൈകിട്ട് 6.30ന് കേളി, 7ന് ഭരതനാട്യം. 4ന് രാവിലെ എട്ടിന് പഞ്ചാരിമേളം, 10.30 ന് മരണപ്പാണി, ഉത്സവബലി, ഉച്ചയ്ക്ക് 12ന് മാതൃശാലയിൽ ഉത്സവബലി ദർശനം, പഞ്ചാരിമേളം, രാത്രി ഏഴിന് പ്രദോഷശ്രീബലി, 7.30 ന് മാനസജപ ലഹരി, 9ന് കൊടിനാട്ടൽ എഴുന്നള്ളത്ത്, 12 ന് ആൾപ്പിണ്ടി വരവ്.
അഞ്ചിന് പകൽ ഒന്നിന് ആറാട്ട് സദ്യ, വൈകിട്ട് 6.30ന് തിരുവാതിര. 6ന് രാവിലെ പത്തിന് ആറാട്ടുബലി, പകൽ 2.30 ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 9ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്.