തുറവൂർ.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല യൂണിയന്റെ എട്ടാംഘട്ട മൈക്രോ ഫിനാൻസ് വായ്പാ വിതരണം 28 ന് വൈകിട്ട് 4 ന് കുത്തിയതോട് നാളികാട് ക്ഷേത്രാങ്കണത്തിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മന്മഥൻ അദ്ധ്യക്ഷനാകും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ, ധനലക്ഷ്മി ബാങ്ക് ചേർത്തല ശാഖ മാനേജർ സി.ജയപ്രസാദ്, യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി, അനിൽ ഇന്ദീവരം, വി.ശശികുമാർ, യൂത്ത് മൂവ്മെൻറ് കേന്ദ്ര സമിതിയംഗം കെ.എം.മണിലാൽ, മുൻ യൂണിയൻ കൗൺസിലർ ടി.സത്യൻ, കുത്തിയതോട് 683-ാം നമ്പർ ശാഖ പ്രസിഡൻറ് എൻ.ആർ. തിലകൻ , സെക്രട്ടറി പി.രാജേഷ്, കമ്മിറ്റി അംഗം കെ.പി.രാജൻ എന്നിവർ സംസാരിക്കും.