പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 1668 ാം നമ്പർ ഉളവയ്പ്പ് ശാഖ വനിതാ സംഘം 3ാമത് വാർഷിക പൊതുയോഗം വനിതാ സംഘം ചേർത്തല യൂണിയൻ പ്രസിഡന്റ് റാണി ഷിബു ഉദ്ഘാടനം ചെയ്തു. മഞ്ജുളാഭാസ്‌ക്കരൻ അദ്ധ്യക്ഷയായി. ശോഭനാ ഗോപി സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് പി.ജി.പവിത്രൻ, സെക്രട്ടറി പി.കെ.രവി, എൻ.ഡി. സജി, ദിലീപ്, രാജീവ് തുടങ്ങിയവർ സംസാരിച്ചു. ലീലാ രവി നന്ദി പറഞ്ഞു. ഭാരവാഹികളായി മിനി ഉദയൻ ( പ്രസിഡന്റ്) രജിതാ ശിവാനന്ദൻ (വൈ.പ്രസിഡന്റ്) സജിമോൾ രമേശ് (സെക്രട്ടറി) ശോഭനാ ഗോപി (യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരത്തെടുത്തു.