 
ആലപ്പുഴ : കോസ്റ്റൽ സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 1014ന്റെ വാർഷികപൊതുയോഗം ആലപ്പുഴ ടൗൺ നോർത്ത് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ലളിതമ്മ സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.എൻ. സതീഷ്, കെ.ബി. സാധുജൻ, കെ.കെ. രവി, എ. ബാബു, വി. പ്രദീപ് കുമാർ, സന്ധ്യ ബൈജു, റൂബിന സജി, പി. കുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജിമോൾ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.ഗീതാലക്ഷ്മി നന്ദി പറഞ്ഞു.