
പൂച്ചാക്കൽ' കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) പൂച്ചാക്കൽ യൂണിറ്റ് കൺവെൻഷൻ ജില്ലാ ട്രഷർ കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ദേവരാജൻ സ്വാഗതം പറഞ്ഞു. അംഗങ്ങൾക്കുള്ള സംഘടനയുടെ വാഹന സ്റ്റിക്കർ ജില്ലാ പ്രസിഡന്റ് സി.ഹരിദാസ് വിതരണം ചെയ്തു. ക്രിസ്മസ് ആഘോഷം ജില്ലാ കമ്മറ്റി അംഗം കെ.രാജേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങളായ ലോറൻസ് പെരിങ്ങലത്ത്, സോമൻ കൈറ്റാത്ത്,അഷറഫ് പൂച്ചാക്കൽ, അദുൾ ഖാദർ എന്നിവർ നേതൃത്വം നൽകി.