തുറവൂർ: കെ.കരുണാകരൻ സ്മാരക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുത്തിയതോട് ടൗണിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനം കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ അസീസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.കെ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ഉമേശൻ , ദേവരാജൻ , പി.മേഘനാഥ് , എൻ.കെ.രാജീവൻ , പി.വി.ശ്യാമപ്രസാദ്, വി.ജി.ജയകുമാർ , എം.വി. ആണ്ടപ്പൻ , ഷൈലജൻ കാട്ടി ത്തറ, കെ.ജി. കുഞ്ഞിക്കുട്ടൻ, കെ.അജിത്ത്കുമാർ , ഉഷാ അഗസ്റ്റിൻ, സൂസൻ ശശിധരൻ ,എൻ. ദയാനന്ദൻ , പി. ശശിധരൻ ,എം. കമാൽ, എസ്. ചന്ദ്രമോഹനൻ , അംബികാ ബാബു തുടങ്ങിയവർ പങ്കെടുത്തു.