
അരൂർ: വലയിൽ കുടുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ വനംവകുപ്പ് അധികൃതരെത്തി രക്ഷപ്പെടുത്തി. അരൂർ പഞ്ചായത്ത് ഏഴാം വാർഡിലെ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് പാമ്പ് വലയിൽ കുടുങ്ങിയത്. നാട്ടുകാർ വിവരം വാർഡ് അംഗം സുമ ജയകുമാറിനെ അറിയിക്കുകയും തുടർന്ന് വനംവകുപ്പിൽ നിന്നുള്ള വിദഗ്ദ്ധർ ഇന്നലെ വൈകിട്ട് 4നെത്തി രക്ഷിക്കുകയുമായിരുന്നു. പിന്നീട് കാട്ടിലേക്ക് തുറന്നു വിടും.