ആലപ്പുഴ: സി.പി.ഐ രൂപീകരണ ദിനമായ 26ന് ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ പതാക ഉയർത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന റാലികൾ സംഘടിപ്പിക്കും. വൈകുന്നേരം 4ന് ചേർത്തല എൻ.എസ്.എസ് ഹാളിൽ നടക്കുന്ന ജന്മദിന സമ്മേളനത്തിൽ മുല്ലക്കര രത്‌നാകരൻ, മന്ത്രി പി.പ്രസാദ് എന്നിവർ പങ്കെടുക്കും.