ആലപ്പുഴ: ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃസമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശന വേദി ഹാളിൽ നടന്ന കൂട്ടായ്മയിൽ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗ്ഗീസ് മാത്യു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബേബി പാറക്കാടൻ, വൈസ് ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ചടങ്ങിൽ അഡ്വ.റോജോ ജോസഫ്, അഡ്വ ലാലി ജോസഫ്, ഇ.ഷാബ്ദ്ദീൻ, ശ്യാമള പ്രസാദ്, തോമസുകുട്ടി വാഴപ്പള്ളികളം, മായാ രാജൻ, മനീഷ് മോഹൻ എന്നിവർ പങ്കെടുത്തു.