ചാരുംമൂട് : താമരക്കുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണം നടന്നു. മണ്ഡലം പ്രസിഡന്റ് പി.ബി. ഹരികുമാർ അധ്യക്ഷത വഹിച്ചു. എം.ഇ.ജോർജ്ജ്, വേണുഗോപാൽ ഷാജഹാൻ, ഷാജി ബഷീർ, ലത്തീഫ്, മനോജ് പുത്തൻചന്ത, രഘുനാഥൻ ഉസ്മാൻ എന്നിവർ സംസാരിച്ചു.