
തുറവൂർ:പറയകാട് നാലുകുളങ്ങര ദേവസ്വത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷം സംഘടിപ്പിച്ചു. തീർത്ഥാടന വിളംബര പദയാത്രയ്ക്കു ശേഷം ക്ഷേത്രാങ്കണത്തിൽ ചേർന്ന നവതി സമ്മേളനം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് തീരുമല വാസുദേവൻ അദ്ധ്യക്ഷനായി. പി.ടി.തങ്കച്ചൻ , ആർ.ബിജു, പി. ഉദയൻ , കെ.ജി. കുഞ്ഞിക്കുട്ടൻ, വി. മോഹനൻ , സി. സുരേഷ്, വാരണം ടി.ആർ.സിജി ശാന്തി എന്നിവർ സംസാരിച്ചു. ദേവസ്വം വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ സ്വാഗതവും സെക്രട്ടറി എൻ.പി. പ്രകാശൻ നന്ദിയും പറഞ്ഞു.