photo

ചേർത്തല : താലൂക്ക് മഹാ സമാധിദിനാചരണ കമ്മ​റ്റിയുടെ നേതൃത്വത്തിൽ ശിവഗിരിയിലേക്കുള്ള കൊടിക്കയർ പദയാത്ര ശക്തീശ്വരം ക്ഷേത്രത്തിൽ നിന്ന് പ്രയാണം തുടങ്ങി. 29ന് ശിവഗിരിയിൽ കൊടിക്കയർ കൈമാറും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് പദയാത്ര ക്യാപ്ടൻ വിജയഘോഷ് ചാരങ്കാട്ട് കൊടിക്കയർ ഏ​റ്റുവാങ്ങി. തുടർന്ന് നടന്ന സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,എസ്.എൻ.ഡി.എസ് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി,ശ്രീനാരായണ മൂവ്‌മെന്റ് പ്രസിഡന്റ് എസ്.സുവർണകുമാർ,സതീശൻ അത്തിക്കാട്,ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ലേജമോൾ, റെജി പൊന്നുരുത്ത്,വി.എ.കാർത്തികേയൻ,പി.പി.ലെനിൻ എന്നിവർ സംസാരിച്ചു.പദയാത്ര ആറു ദിവസത്തെ പര്യടനത്തിനു ശേഷം 29ന് ശിവഗിരിയിൽ എത്തിച്ചേരും. വൈകിട്ട് ആറിന് കൊടിക്കയർ സമർപ്പിക്കും.